മസ്തിഷ്കവീക്കം ബാധിച്ച് നൂറിലധികം കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവെ ലോകകപ്പിലെ വിക്കറ്റ്‌ അന്വേഷിച്ച്‌ ബിഹാര്‍ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ മംഗല്‍ പാണ്ഡെ. ‘എത്ര വിക്കറ്റായി?’ എന്ന്‌ ഞായറാഴ്ചത്തെ ലോകകപ്പ് കളിയുടെ അപ്പോഴത്തെ നിലയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു ചോദ്യം.