‘ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു’ റിലീസിന് ഒരുങ്ങുന്നു

പത്തേമാരിക്ക് ശേഷം സലീം അഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു’ സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.

മലയാള ചലച്ചിത്രപ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ടൊവീനോ തോമസ് ആണ് നായകന്‍. അനു സിതാരയാണ് നായിക.

ട്രെയിലറിലെ ടോവിനോയുടെ പ്രകടനം സോഷ്യല്‍ മീഡിയ പ്രശംസ നേടി. സലിം അഹമ്മദിന്റെ തന്നെ ചിത്രമായ ‘ആദാമിന്റെ മകന്‍ അബു’വിലെ രംഗങ്ങളും ‘ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു’ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ആ രംഗങ്ങള്‍ കണ്ടതിനു ശേഷം സലിം അഹമ്മദ് – സലിം കുമാര്‍ ചിത്രമായ ആദാമിന്റെ മകന്‍ അബുവിനു വീണ്ടും റിപ്പീറ്റ് വ്യൂവേഴ്‌സ് യൂട്യൂബില്‍ കേറുന്നുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലിന്റെതാണ് സംഗീത സംവിധാനം.

റിലീസിന് മുമ്പ് തന്നെ രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്‌കാരങ്ങള്‍ ‘ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു’ നേടിയിരുന്നു. മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ പുരസ്‌കാരങ്ങളാണ് നേടിയത്. ചിത്രം ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News