ജനങ്ങളിലേക്ക് നേരിട്ട് പദ്ധതികള്‍ എത്തിക്കുന്നതിനും ജനങ്ങള്‍ക്ക് നേരിട്ട് സംശയ ദുരീകരണത്തിനുമായി ഉള്ള്യേരി പഞ്ചായത്ത് നടപ്പിലാക്കുന്ന ക്യൂ കോപ്പി പദ്ധതി വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തീകരിക്കയാണ്. ഡിജിറ്റല്‍ പഞ്ചായത്ത് എന്ന ഈ സ്വപ്ന പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാനുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു.