വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നിയമ നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടാകുന്ന എല്ലാ വിധ അക്രമങ്ങളെയും നിയമപരമായി തന്നെ നിരോധിക്കും. ബസ് ജീവനക്കാരില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന അക്രമങ്ങള്‍ വര്‍ദ്ദിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍.ഇനി ബസ്സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ വരി നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ദ്രോഹങ്ങള്‍ ചെയ്യുന്ന കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസന്‍സും വേണ്ടിവന്നാല്‍ ബസുകളുടെ പെര്‍മിറ്റും റദ്ദാക്കാനാണ് നീക്കം