ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 397 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഒരു വിക്കറ്റ് നാല് റണ്‍സ് എന്ന നിലയിലാണ് അഫ്ഗാന്‍.

അഫ്ഗാനെതിരെ 50 ഓവറില്‍ ആറ് വിക്കറ്റിന് 397 റണ്‍സ് മോര്‍ഗനും സംഘവും അടിച്ചുകൂട്ടി. ലോകകപ്പില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇംഗ്ലണ്ട് മാഞ്ചസ്റ്ററില്‍ ഇന്ന് നേടിയത്. ഇതേ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന് 386 റണ്‍സ് നേടിയതായിരുന്നു ഇംഗ്ലണ്ടിന്റെ നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ്.

മോര്‍ഗന്‍ 71 പന്തില്‍ 17 സിക്സുകള്‍ സഹിതം 148 റണ്‍സെടുത്തപ്പോള്‍ ബെയര്‍‌സ്റ്റോ 90ഉം റൂട്ട് 88 റണ്‍സും നേടി. അവസാന ഓവറുകളില്‍ മൊയിന്‍ അലി വെടിക്കെട്ടും(ഒന്‍പത് പന്തില്‍ 31) ഇംഗ്ലണ്ടിന് കരുത്തായി.