പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു.

എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലൂസിഫറിന്റെ തുടര്‍ക്കഥ മാത്രമല്ല ലൂസിഫര്‍ എന്ന സിനിമയിലേക്ക് കഥാപാത്രങ്ങളും കഥാപശ്ചാത്തലവും എങ്ങനെ എത്തി എന്നു കൂടിയാണ് പറയുന്നതെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞു. ചടങ്ങില്‍ മോഹന്‍ലാല്‍, മുരളീഗോപി, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും പങ്കെടുത്തു.