യാത്രക്കാരെ ബന്ദിയാക്കി ചെന്നൈയില്‍ വിദ്യാര്‍ഥികളുടെ ബസ് ഡേ ആഘോഷം വന്‍ദുരന്തത്തില്‍ നിന്നും ഒഴിവായി. ബസുകള്‍ പിടിച്ചെടുത്ത് ‘ബസ് ഡേ’ ആഘോഷം നടത്തുന്നതിനിടെ അപകടത്തില്‍പെടുന്ന വിദ്യാര്‍ഥികളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ നിന്ന് താഴേക്കു വീഴുന്ന വിദ്യാര്‍ഥികളുടെ വിഡിയോ ഭീതിജനകമാണ്.ചെന്നൈയില്‍ കോളജ് തുറക്കുന്ന ദിവസം ബസുകള്‍ പിടിച്ചെടുത്ത് വിദ്യാര്‍ഥികള്‍ നടത്തുന്ന അപകടകരമായ ആഘോഷമാണ് ബസ് ഡേ. ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ബസിനു മുകളിലേക്ക് ഇരച്ചു കയറിയത്.