
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് ടീമിനെതിരേ ആരാധകരുടെ രോഷം കൂടുകയാണ്. ടീമിലെ സീനിയര്‍ താരം ഷുഐബ് മാലിക്കിനെതിരേയാണ് ഏറ്റവും കൂടുതല്‍ ആക്രമണം. ഇതിനൊപ്പം തന്നെ മാലിക്കിന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയും സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് ഇരയാകുന്നുണ്ട്. മത്സരത്തില്‍ പാക് ടീം തോറ്റു എന്നത്് മാത്രമല്ല താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതും വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. ഷുഐബ് മാലിക്കടക്കമുള്ള ടീമംഗങ്ങളും സാനിയ മിര്‍സയും മാഞ്ചസ്റ്ററിലെ ഒരു കഫേയിലിരുന്ന് ആഘോഷിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകരുടെ രോഷം അതിരുകടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here