അയ്യങ്കാളിയുടെ സ്മൃതി മണ്ഡപം ഇനി വെങ്ങാനൂര്‍ തീര്‍ത്ഥാടന കേന്ദ്രമെന്ന് അറിയപ്പെടും

അയ്യങ്കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരിലെ സ്മൃതി മണ്ഡപം ഇനി വെങ്ങാനൂര്‍ തീര്‍ത്ഥാടന കേന്ദ്രമെന്ന് അറിയപ്പെടും. വെങ്ങാനൂരില്‍ നടന്ന തീര്‍ത്ഥാത്ഥാടന പ്രഖ്യാപന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

അയ്യങ്കാളിയുടെ 78-ാം ചരമദിനത്തിലാണ് സൃമിതി മണ്ഡപം സ്ഥിതി ചെയ്യുന്ന വെങ്ങാനൂരിനെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വെങ്ങാനൂരിനെ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിച്ചു. നമ്മുടെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ പ്രധാനിയാണ് മഹാന്മാ അയ്യങ്കാളിയെന്നും രാജാധികാരത്തെയും ഭൂപ്രഭുത്വത്തിനുമെതിരെ അയ്യങ്കാളിയുടെ പ്രസ്ഥാനം പോരാടി മുന്നേറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയ്യങ്കാളിയുടെ വേഷം പോലും ജാതി വ്യവസ്ഥക്ക് എതിരായിട്ടുള്ളതായിരുന്നു. നാം അനുഭവിക്കുന്ന അവകാശങ്ങള്‍ പഴയ തലമുറ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന് പുതിയ തലമുറ തിരിച്ചറിയണം.

അയ്യങ്കാളിയുടെ പേരില്‍ വെങ്ങാനൂരില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എം വിന്‍സെന്റ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാഷ്ടീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here