ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ സൗന്ദര്യറാണിയെ തേടി ക്വീന്‍ ഓഫ് ദ്വയ

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ സൗന്ദര്യറാണിയെ തേടി ക്വീന്‍ ഓഫ് ദ്വയ മൂന്നാം പതിപ്പിന് സാക്ഷിയായി കൊച്ചി. മൂന്നു വിഭാഗങ്ങളിലായി 17 സുന്ദരിമാര്‍ അണിനിരന്ന മത്സരത്തിന് ഭാഗമായി മലയാള സിനിമാരംഗത്തെ പ്രമുഖരും എത്തി.

അഞ്ചംഗ ജഡ്ജിങ് പാനലാണ് ക്വീന്‍ ഓഫ് ദയ മൂന്നാം എഡിഷനിലെ വിജയികളെ തെരഞ്ഞെടുത്തത്.വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ രണ്ട് പതിപ്പുകള്‍ക്ക് ശേഷമാണ് ക്വീന്‍ ഓഫ് ദ്വയ മൂന്നാം പതിപ്പിന് കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വേദിയാകുന്നത്.

തനതായ കേരളീയ വേഷത്തില്‍ എത്തിയ മിസ് കേരള മുതല്‍ മത്സരാര്‍ഥികളുടെ പൊതു വിജ്ഞാനം, ഫാഷന്‍ സെന്‍സ്, ആത്മവിശ്വാസം എന്നിവയുടെ വിലയിരുത്തല്‍ കൂടിയായി മാറി ക്വീന്‍ ഓഫ് ദ്വയ 2019.

പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി ക്വീന്‍ ഓഫ് ദ്വയ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു ഔഷാദി എംഡി ഉത്തമന്‍ കൈരളി ടിവി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ പ്രതാപ് ചന്ദ്രന്‍ ദ്വയ ആര്‍ട്‌സ് ആന്റ് ചാരറ്റബിള്‍ സൊസൈറ്റി സെക്രട്ടറി രഞ്ജു രഞ്ജിമര്‍, ശീതല്‍ ശ്യാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ട്രാന്‍സ്‌ജെന്‍ഡേഴ്സിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ദ്വയ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. പ്രിയാമണി ഭാവന രമ്യ നമ്പീശന്‍ റിമ കല്ലിങ്ങല്‍ അനുശ്രീ ഉണ്ണിമുകുന്ദന്‍ സ്റ്റീഫന്‍ ദേവസ്യ തുടങ്ങിയ പ്രൗഢഗംഭീരമായ താരനിരയാണ് ക്വീന്‍ ഓഫ് ദ്വയ 2019 വേദിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News