
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേര്‍ക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന് നടക്കും. യോഗത്തില്‍ ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ചചെയ്യും. പാര്‍ലമെന്റില്‍ അംഗത്വമുള്ള മറ്റു പാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് പ്രധാനമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അതേസമയം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
വിഷയത്തില്‍ ധൃതി പിടിച്ച് തീരുമാനം എടുക്കും മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ധവളപത്രം ഇറക്കണമെന്നും മമത ആവശ്യപ്പെട്ടു. മമതയ്ക്ക് പുറമെ, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു തുടങ്ങിയവകും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം യോഗത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഇന്ന് യോഗം ചേരും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന് നിര്‍ദേശത്തെ എതിര്‍ക്കുന്നുണ്ട്. വിഷയത്തില്‍ പ്രതിപക്ഷത്തെ സമാനമനസ്‌കരായ പാര്‍ട്ടികളുമായി കൂടിയാലോചന നടത്താന്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചിരുന്നു.രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം, മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിന വാര്‍ഷികം എന്നിവയുടെ ആഘോഷങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here