കോഴിക്കോട് മുക്കത്ത് സംസ്ഥാന പാതയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

കോഴിക്കോട് മുക്കത്ത് സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് 2 പേര്‍ മരിച്ചു.

സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, ‘ ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് മരിച്ചത്.

അരീക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിച്ച് അതിന്റെ പിന്‍ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

അപകട ശേഷം ടിപ്പര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. 2 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പര്‍ കയറി ഇറങ്ങുകയായിരുന്നു.

നിര്‍ത്താതെ പോയ ടിപ്പര്‍ ലോറി ഓമശ്ശേരി പൂളപ്പൊയില്‍ വെച്ച് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ നിസാമുദ്ദീനും പോലീസ് കസ്റ്റഡിയിലുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here