കോടികള്‍ക്കായി ഉറ്റ കൂട്ടുകാരിയെ കൊന്ന് കൗമാരക്കാരി


ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട അപരിചിതനായ ‘കോടീശ്വരന്‍’ വാഗ്ദാനം ചെയ്ത പണത്തിനായി അടുത്ത കൂട്ടുകാരിയെ കൊന്ന് കൗമാരക്കാരി. ലൊസാഞ്ചലസിലെ അലാസ്‌കയിലാണ് സംഭവം.പെണ്‍കുട്ടി ക്രൂരമായ കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയക്കാനും അപരിചിതന്‍ നിര്‍ദേശിച്ചിരുന്നു.അലാസ്‌കയില്‍ നിന്നുള്ള പതിനെട്ടുകാരി ഡെനാലി ബെര്‍മറിനെയാണു ഡാരിന്‍ സ്‌കില്‍മില്ലര്‍ എന്നയാള്‍ കൃത്യം നിര്‍വഹിക്കാന്‍ ഏല്‍പ്പിച്ചത്. 21കാരനായ സ്‌കില്‍മില്ലര്‍ ഇന്ത്യാന സ്വദേശിയാണ്. ഇരുവരും ഓണ്‍ലൈന്‍ വഴിയാണു പരിചയപ്പെട്ടത്. ബെര്‍മര്‍ കൃത്യനിര്‍വഹണത്തിനായി നാലു പേരുടെ സഹായവും തേടിയിരുന്നു. ബെര്‍മറുടെ അടുത്ത സുഹൃത്ത് കൂടിയായ സിന്തിയ ഹോഫ്മാനാണു ക്രൂരകൃത്യത്തിന് ഇരയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News