
നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നീക്കം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമെന്ന് സിപിഐഎം. ഒറ്റ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ സിപിഐഎം രേഖാമൂലം എതിര്‍പ്പ് അറിയിച്ചു.
പദ്ധതി നടത്തിപ്പിനായി പ്രധാനമന്ത്രി ഉപസമിതി രൂപീകരിക്കുമെന്ന് യോഗ ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. കോണ്‍ഗ്രസ്, ആം ആദ്മി, ബിഎസ്പി, എസ്.പി എന്നീ പ്രതിപക്ഷ പാര്‍ടികളും എന്‍ഡിഎ ഘടകക്ഷിയായ ശിവസേനയും യോഗം ബഹിഷ്‌കരിച്ചു.
ചര്‍ച്ചക്കായി 40 രാഷ്ട്രിയ പാര്‍ടികളുടെ അദ്ധ്യക്ഷന്‍മാരെയാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബിഎസ്പി അദ്ധ്യക്ഷ മായാവതി, ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ എന്നിവരെ കൂടാതെ എം.കെ.സ്റ്റാലില്‍, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് എന്നിവരടക്കം 19 പാര്‍ടികള്‍ യോഗം ബഹിഷ്‌കരിച്ചു.എന്‍ഡിഎ ഘടകക്ഷിയായ ശിവസേന പ്രതിഷേധം രേഖപ്പെടുത്തി വിട്ട് നിന്നത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി.
അതേസമയം യോഗത്തില്‍ പങ്കെടുത്ത സിപിഐഎം,സിപിഐയും ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ അതിശക്തമായി എതിര്‍ത്തു. രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ നീക്കമാണിതെന്ന് ചൂണ്ടികാട്ടിയ സീതാറാം യെച്ചൂരി തിരഞ്ഞെടുപ്പുകള്‍ അട്ടിമറികള്‍ നീക്കമാണന്നും കുറ്റപ്പെടുത്തി.
ഒഡീഷ മുഖ്യമന്ത്രി നവിന്‍ പട്നായിക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഢി എന്നിവരുടെ പിന്തുണയ്ക്ക് എന്‍ഡിഎയ്ക്ക് പുറത്ത് നിന്നും കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. സംയുക്ത തിരഞ്ഞെടുപ്പ് നടപ്പില്‍ വരുത്തുന്നത് പരിശോധിക്കാന്‍ പ്രധാനമന്ത്രി ഉപസമിതി രൂപീകരിക്കുമെന്ന് യോഗ ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
യോഗത്തില്‍ പങ്കെടുത്ത എന്‍ഡിഎ ഘടകക്ഷിയായ ജെഡിയു അദ്ധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിധീഷ് കുമാര്‍ സംയുക്ത തിരഞ്ഞെടുപ്പിനെ പൂര്‍ണ്ണമായും പിന്തുണച്ചില്ല. പ്രായോഗികമല്ലെന്ന് അദേഹം ചൂണ്ടികാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായി കരുതപ്പെടുന്ന സംയുക്ത തിരഞ്ഞെടുപ്പെന്ന ആശയം എങ്ങനെയാണങ്കിലും നടപ്പില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here