കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലത്ത് വിവാഹ അഭ്യത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.അതേസമയം പ്രതി ഷിനുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിച്ചു.

പ്രണയാഭ്യര്‍ത്ഥനയൊ വിവാഹ അഭ്യര്‍ത്ഥനയൊ നിരസിക്കുന്ന സ്ത്രീകള്‍ക്കെതിരെ ആക്രമണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ പ്രശ്‌നത്തെ ഗൗരവത്തോടെ സമീപിക്കുന്നത്. ആലപ്പുഴ സംഭവത്തിനു തൊട്ടുപിന്നാലെ കൊല്ലത്തും സമാന രീതിയില്‍ നടന്ന ആക്രമണ ശ്രമത്തില്‍ നിന്ന് യുവതി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വനിതാകമ്മീഷന്‍ അംഗം ഷാഹിദാകമാല്‍ സ്വമേധയാ കേസെടുത്തത്.

അതേസമയം റിമാന്റില്‍ കഴിയുന്ന പ്രതി ഷിനുവിനെ തെളിവെടുപ്പിനായി ആവശ്യപ്പെട്ട് ഇരവിപുരം പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. കരുതികൂട്ടിയുള്ള ആക്രമണത്തിനായി പ്രതി എവിടെ നിന്നാണ് പെട്രോള്‍,ലൈറ്റര്‍ എന്നിവ വാങിയതെന്നും പോലീസ് അന്വേഷിക്കും.പ്രതിൃുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ ആക്രമിക്കാന്‍ വന്ന പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടൊ എന്നും പേീലീസ് പരിശോധിക്കും. വധശ്രമത്തിന് ഐപിസി 307പ്രകാരവും, ദ്രാവകം ഉപയോഗിച്ച് ആക്രമിക്കുന്നതിന് 326ബിയും മാനഹാനി സൃഷ്ടിച്ചതിന് 354ും,354 ഡി,തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here