കോഴിക്കോട് ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ അറസ്റ്റില്‍



കോഴിക്കോട് നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. കലാമുദ്ധീന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കോഴിക്കോട് ബീച്ചില്‍ വെച്ച് ആലീമോന്‍ എന്നയാളെ 2 ഗ്രാം ബ്രൗണ്‍ ഷുഗറുമയി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു കേസെടുത്തു.

കോഴിക്കോട് പന്നിയങ്കര പണ്ടാരത്ത് വളപ്പ് സൗദ മന്‍സില്‍ മൊയ്തീന്‍ കോയയുടെ മകന്‍ ആലിക്കോയ (56) എന്നയാളെ 2 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്തു. പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതും, ഉപയോഗിക്കുന്നതും തടയുന്നതിനായി വൈകുന്നേരങ്ങളില്‍ എക്സൈസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ഇദ്ദേഹത്തെ പിടികൂടിയത്.

ഇതിന് മുമ്പും മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബ്രൗണ്‍ ഷുഗറിന്റെ ഉറവിടത്തെ സംബന്ധിച്ച് എക്സൈസ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നിരീക്ഷണവും റെയിഡും ശക്തിപ്പെടുത്തുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കോടതി പ്രതിയെ റിമാന്റ് ചെയ്തു.

റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ യുഗേഷ് ബി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുരളീധരന്‍ പാലോളി, കെ. ഗംഗാധരന്‍, പ്രവീണ്‍ കുമാര്‍, അബ്ദുള്‍ റൗഫ്, ആര്‍.എന്‍. സുശാന്ത്, ജയപ്രകാശ്, സിജിനി എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel