
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ന്യൂസിലണ്ടിന് നാല് വിക്കറ്റ് വിജയം. 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്റ് മൂന്ന് പന്തുകള്‍ ശേഷിക്കേയാണ് വിജയിച്ചത്. വാശിയേറിയ പോരാട്ടത്തില്‍ സെഞ്ചിറിയുമായി പുറത്താകാതെന്നിന്ന ക്യാപ്റ്റന്‍ കെയിന്‍ വില്യംസണാണ് ന്യൂസിലണ്ടിനെ വിജയതീരത്ത് എത്തിച്ചത്. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ന്യൂസിലണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ വിജയം കുറിക്കുയായിരുന്നു.
242 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലണ്ടിന് അവസാന ഓവറില്‍ ജയത്തിനായി എട്ട് റണ്‌സാണ് വേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാം പന്തില്‍ സിക്‌സറടിച്ച് സെഞ്ച്വറി കടന്ന ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ന്യൂസിലണ്ടിന്റെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. നാലിന് 80 എന്ന നിലയില്‍ പതറിയ ന്യൂസിലണ്ടിനെ വില്യംസണ്‍ പതിയെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
ആറാം വിക്കറ്റില്‍ ഒപ്പം ചേര്‍ന്ന ഗ്രാന്‍ഡോം ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയതോടെ മത്സരം ദക്ഷിണാഫ്രിക്കയുടെ കയ്യില്‍ നിന്ന വഴുതി. 47 പന്തില്‍ 60 റണ്‍സെടുത്ത ഗ്രാന്‍ഡോം ന്യൂസിലണ്ടിനെ വിജയത്തോട് അടുപ്പിച്ച ശേഷമാണ് മടങ്ങിയത്. 138 പന്തില്‍ നിന്ന് വില്യംസന്‍ 106 റണ്‍സോടെ പുറത്താകാതെ നിന്നു. നേരത്തെ 6 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 241 റണ്‍സെടുത്തത്. 55 റണ്‍സെടുത്ത ഹഷിം അംല , 67 റണ്‍സെടുത്ത ഡുസ്സന്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ ഭേതപ്പെട്ട നിലയിലെത്തിച്ചത്.
മത്സരത്തിനിടെ ഹാഷിം അംല ഏകദിനത്തിലെ 8,000 റണ്‍സ് പൂര്‍ത്തിയാക്കി. ജാക്വസ് കാലിസ്, എ.ബി. ഡിവില്ലിയേഴ്സ്, ഹെര്‍ഷല്‍ ഗിബ്സ് എന്നിവര്‍ക്കു ശേഷം 8,000 റണ്‍സ് പിന്നിടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമായി ഹഷിം അംല . മഴയെ തുടര്‍ന്ന് വൈകിയാരംഭിച്ച മത്സരം 49 ഓവര്‍ ആയി ചുരുക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ സെമിപ്രവേശനത്തിന് കനത്ത തിരിച്ചടിയാണ് ഈ പരാജയം. എന്നാല്‍ ലോകകപ്പില്‍ പരാജയമറിയാതെയുളള ന്യൂസിലണ്ട് പ്രയാണം തുടരുകയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here