കടലാക്രമണ ഭീതി ; 18,850 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

സംസ്ഥാനത്ത് കടലാക്രമണ ഭീഷണി നേരിടുന്ന വേലിയേറ്റ രേഖയില്‍ നിന്നും അന്‍പത് മീറ്റര്‍ പരിധിയില്‍ അധിവസിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം.

18,850 മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1398 കോടി രൂപ പദ്ധതിയ്ക്കായ് അനുവദിക്കും. ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേക്ക് അനുമതിയായി.

തകര്‍ന്ന ശംഖുമുഖം റോഡ് പുനര്‍നിര്‍മ്മിക്കും. പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദറിന്റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News