പാലാരിവട്ടം മേല്‍പ്പാലം അടച്ചിട്ടതോടെ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

പാലാരിവട്ടം മേല്‍പ്പാലം അടച്ചിട്ടതോടെ ഗതാഗതക്കുരുക്കില്‍ വലയുകയാണ് യാത്രക്കാര്‍. കുറഞ്ഞ ദൂരം പോലും യാത്ര ചെയ്യാന്‍ വേണ്ടി വരുന്നത് മണിക്കൂറുകളാണ്. സ്‌കൂള്‍ തുറന്നതോടെ ഗതാഗതക്കുരുക്ക് ഇരട്ടിയാകുകയും ചെയ്തു.

മേല്‍പ്പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പ്രദേശവാസികളും ആശങ്കയിലാണ്.പാലാരിവട്ടം മേല്‍പ്പാലം തുറന്നുകൊടുത്തപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും.

എന്നാല്‍ ഇന്ന് ഈ മേല്‍പ്പാലം അവര്‍ക്ക് ഒരു തീരാശാപമായി മാറിക്കഴിഞ്ഞു.ദേശീയപാത 66 ലൂടെ കടന്നുപോകുന്ന മേല്‍പ്പാലമായതിനാല്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുന്നത് പ്രദേശവാസികള്‍ മാത്രമല്ല, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നവരും ഈ മേല്‍പ്പാലത്തിന്റെ ഗതാഗതക്കുരുക്കില്‍പ്പെടാതെ കടന്നുപോകാനാവില്ല.

ഒന്നുകില്‍ മേല്‍പ്പാലം പൊളിച്ചുനീക്കുക, അല്ലെങ്കില്‍ പുനസ്ഥാപിക്കുക, എന്തായാലും തങ്ങളുടെ ദുരിതം എത്രയും വേഗം അകറ്റണമെന്നേ ഇവര്‍ക്ക് പറയാനുളളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here