മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങിന്റെ ലോയേഴ്സ് കളക്ടീവിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് സ്ഥാപിച്ച സന്നദ്ധ സംഘടന ലോയേഴ്സ് കളക്ടീവിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍.അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കോടതിയില്‍ ഹാജരായ ആനന്ദ് ഗ്രോവര്‍ അടക്കമുള്ളവര്‍ക്ക്വതിരെയാണ് സിബിഐ കേസെടുത്തത്.വിദേശ സംഭാവന ചട്ടം ലംഘിച്ചെന്നാണ് ആരോപണം.

അമിത് ഷാ അടക്കമുള്ള ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്കെതിരായ കേസുകളില്‍ ഇറകള്‍ക്കുവേനസി വാദിച്ച മുതിര്‍ന്ന അഭിഭാഷകരായ ആനന്ദ് ഗ്രോവര്‍, ഇന്ദിര ജെയിസിങ് എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ഇന്ദിര ജയ്‌സിങിന്റെ ഭര്‍ത്താവും ലോയേഴ്‌സ് കളക്ടീവ് പ്രസിഡണ്ടുമാണ് ആനന്ദ് ഗ്രോവര്‍.


വിദേശ സംഭാവന വിവിധ വഴിക്ക് ചിലവാക്കി എന്നാണ് പരാതി.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭാവന ഉപയോഗിച്ച് ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്‌സിങും വിമാന യാത്രകള്‍, ധര്‍ണകള്‍,എംപിമാര്‍ക്ക് വക്കാലത്ത് എന്നിവ നടത്തി എന്ന് എഫ്‌ഐആറില്‍ പറയുന്നു.

2016ല്‍ ലോയേഴ്സ് കളക്ടീവിനെതിരെ വിവിധ നിയമലംഘനം ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സംഘടനയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി.സി.ബി.ഐ നടപടിയെ അപലപിച്ച ലോയേഴ്‌സ് കളക്ടീവ് അമിത് ഷാ, മറ്റ് ബിജെപി നേതാക്കള്‍, മോദി സര്‍ക്കാര്‍ തുടര്‍ങ്ഹിയവര്‍ക്കെതിരായ കേസുകളില്‍ നിയമസഹായം നല്‍കിയതാണ് സിബിഐ നീക്കത്തിന് കാരണമെന്ന് പ്രതികരിച്ചു.അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് തൊട്ട് പിന്നാലെയാണ് ലോയേഴ്‌സ് കളക്ടീവിനെതിരായ നടപടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here