രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗികാക്രമണ പരാതി: യുവതിയുടെ ഭര്‍ത്താവിനേയും സഹോദരനേയും ജോലിയില്‍ തിരിച്ചെടുത്തു

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരന്റെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ദില്ലി പൊലീസാണ് ഇരുവരുടെയും സസ്പെന്ഷന് പിന്‍വലിച്ചത്. എന്നാല്‍ ഇവര്‍ക്കെതിരായ അന്വേഷണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

ചീഫ് ജസ്റ്റിസിനെതിരായ പരാതി പിന്‍വെലിച്ചത്തിന് പിന്നാലെയാണ് രണ്ട് പേരെയും ദില്ലി പൊലീസ് തിരിച്ചെടുത്ത് നാല് മാസത്തെ സസ്പെന്‍ഷന്‍ പിന്‍വലിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗിക പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെയും, ഭര്‍തൃസഹോദരനെയും സര്‍വീസില്‍ തിരിച്ചെടുത്ത്. ഇരുവരെയും കഴിഞ്ഞ ഡിസംബറിലാണ് കൃത്യവിലോപത്തിന്റെ പേരില്‍ അന്വേഷണ വിധേയമായി സസ്പഡന്റ ചെയ്തത്.

ഇവരെ തിരിച്ചെടുത്തെങ്കിലും ഇവയ്‌ക്കെതിരായ അന്വേഷണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ചീഫ് ജിസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയുടെ പരാതിയില്‍ രണ്ട് പേരുടേയും സസ്പെന്‍ഷന് പിന്നില്‍ ദുരൂഹത ആരോപിച്ചിരുന്നു. തന്നെ സുപ്രിംകോടത്തിയില്‍ നിന്ന് പുറത്താക്കിയത്തിന് പിന്നാലെയാണ് ഭര്‍ത്താവിനെയും, ഭര്‍തൃസഹോദരനെയും സസ്പെന്റ് ചെയ്തതെന്നാണ് യുവതി നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 21നാണ് യുവതിയെ സുപ്രിംകോടത്തിയില്‍ നിന്ന് പുറത്താക്കിയത്. അതിന് പിന്നാലെ ഡിസംബര്‍ 28നാണ് ദില്ലി പൊലീസ് രണ്ട് പേരെയും സസ്പെന്റ് ചെയ്തത്.എന്നാല്‍ ഇവര്‍ക്കെതിരെയുമുള്ള സസ്‌പെന്ഷനും, യുവതിയും ചീഫ് ജൂസ്റ്റിസും തമ്മിലുള്ള പ്രശ്‌നങ്ങളുമായി ബന്ധമില്ലെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

അതേസമയം സുപ്രിംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ലൈംഗിക ആരോപണ പരാതിയില്‍ ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കുകയും, തുടര്‍ന്ന് അന്വേഷണ സമിതക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച് യുവതി പരാതി പിന്‍വലിച്ചതിനും പിന്നാലെയാണ് രണ്ട് പേരെയും ജോലിയില്‍ തിരിച്ചെടുതത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News