വ്യോമ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ ഡി വൈ എഫ് ഐ പ്രസിഡന്റ് സന്ദര്‍ശിച്ചു

അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്‍ എന്‍ കെ ഷെറിന്റെ കുടുംബാംഗങ്ങളെ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു.അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ടയിലെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ അശ്വസിപ്പിച്ചത്.

ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍,ബ്ലോക്ക് സെക്രട്ടറി വി വി പ്രജീഷ്,പ്രസിഡന്റ് കെ രജിന്‍ എന്നിവരും റിയാസിന് ഒപ്പമുണ്ടായിരുന്നു.വ്യോമസേനയുടെ എ എന്‍ 32 വിമാനം തകര്‍ന്ന് എന്‍ കെ ഷെറിന്‍ ഉള്‍പ്പെടെ 13 സൈനികരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News