ചായക്കപ്പുമായി ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറിയ യുവാവിന് സംഭവിച്ചത്; വീഡിയോ കാണാം

ഒഡീഷയിലെ ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീണ രാജേഷ് തല്‍വാര്‍ എന്ന യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജര്‍സുഗുദ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം മരണത്തിന്റെ പിടിയില്‍ നിന്നുള്ള അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു. ജര്‍സുഗുദ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ചായ വാങ്ങാനാണ് രാജേഷ് പുറത്തിറങ്ങിയത്. ചായക്കപ്പുമായി തിരിച്ചെത്തുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചായക്കപ്പുമായി രാജേഷ് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തെന്നി പ്ലാറ്റ്ഫോമിലേക്കു വീണു.

സ്പീഡെടുത്ത ട്രെയിന്‍ രാജേഷിനെയുംകൊണ്ട് കുറച്ചുദൂരം നിരങ്ങി നീങ്ങി.പ്ലാറ്റ്‌പോമില്‍ ദുരന്തം കണ്ടുനിന്നവര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രാജേഷ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണു. പിന്നീട് രാജേഷിനെ കാണാതായി.

ആളുകള്‍ ബഹളം വച്ചതോടെ ട്രെയിന്‍ നിര്‍ത്തി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോള്‍ നിസാര പരുക്കുകളോടെ രാജേഷിനെ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംബല്‍പൂരിലേക്ക് അതേ ട്രെയിനില്‍ തന്നെ രാജേഷ് യാത്ര തുടര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here