കല്ലട ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി

കോഴിക്കോട്ടെ കല്ലട ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി .ഇനി പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ഡി വൈ എഫ് ഐ .പാളയത്തെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി .ജില്ലാ സെക്രട്ടറി പി നിഖില്‍, പ്രസിഡന്റ് വി വസീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

കല്ലട ബസില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ടായ സാഹചര്യത്തിലാണ്
ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഓഫീസ് താഴിട്ട് പൂട്ടിയത്. ബസിലെ രണ്ടാം ഡ്രൈവറാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ബസ് തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തു. യാത്രക്കാരിയുടെ പരാതിയില്‍ ഡ്രൈവര്‍ ജോണ്‍സന്‍ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

യാത്രക്കാര്‍ സംഘടിച്ചാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സ്ലീപ്പര്‍ ക്ലാസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഈ ബസ് കോഴിക്കോട് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമം നടന്നത്. ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.


ഇന്ന് രാവിലെ മറ്റൊരു കല്ലട ബസില്‍ യാത്രക്കാരനെതിരായ ക്രൂരതയുടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പീഡന വിവരവും പുറത്തുവന്നത്. അമിത വേഗതയില്‍ അശ്രദ്ധമായി ബസോടിച്ചു ഹംപില്‍ ചാടിയത് കാരണം യാത്രക്കാരന്റെ തുടയെല്ല് പൊട്ടിയതായിരുന്നു കല്ലടയ്‌ക്കെതിരെ ഒടുവില്‍ വന്ന പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News