വിനായകന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: അശ്ലീല ചുവയോടെ ഫോണില്‍ സംസാരിച്ചെന്ന പരാതിയില്‍ നടന്‍ വിനയകനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.

സ്വമേധയാ സ്റ്റേഷനില്‍ അഭിഭാഷകര്‍ക്കൊപ്പം ഹാജരായ വിനായകനെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. പരാതിക്കാരിയായ യുവതിയെ വിളിക്കരുതെന്നും ശല്യപ്പെടുത്തരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ പരാതിക്കാരിയെയും പൊലീസ് ഇന്ന് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. ഇവരുടെ ഫോണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here