കല്ലട ബസ് ജീവനക്കാരുടെ മറ്റൊരു ക്രൂരത കൂടി പുറത്ത്; ബസ്സില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ക്ക് ചികിത്സ നിഷേധിച്ചു

കല്ലട ബസ് ജീവനക്കാരുടെ മറ്റൊരു ക്രൂരത കൂടി പുറത്ത്. കഴിഞ്ഞ ഞായറാഴ്ച ബംഗളുരുവിലേക്ക് പോവുകയായിരുന്ന ബസ്സിന്റെ സ്ലീപ്പറില്‍ നിന്ന് താഴേക്ക് വീണ് ഗുരുതര പരിക്ക് പറ്റിയ പയ്യന്നൂര്‍ സ്വദേശി മോഹനന് അടിയന്തര ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. മൈസൂര്‍ വെച്ചാണ് അപകടം ഉണ്ടായത്, എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ബംഗലുരുവിലാണ് ബസ് നിര്‍ത്തിയത്.

പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിയായ മോഹനന്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പയ്യന്നൂരില്‍ നിന്നും ബംഗളുരുവിലേക്ക് യാത്ര ചെയ്തത്.അമിത വേഗതയിലായിരുന്ന ബസ് മണ്ഡ്യയിലെത്തിയപ്പോള്‍ ഹംബില്‍ ഇടിച്ചു .സീറ്റില്‍ ഉറങ്ങുകയായിരുന്ന മോഹനന്‍ തെറിച്ച് താഴേക്ക് വീണു .

നടുവിനും ഷോള്‍ഡറിനും ഗുരുതര പരുക്കേറ്റ മോഹനന്‍ ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാരോട് കരഞ്ഞു പറഞ്ഞു .എന്നാല്‍ മണിക്കൂറുകള്‍ക്ക ശേഷം അവസാന സ്റ്റോപ്പായ മടിവാളയിലാണ് മോഹനനെ ഇറക്കിവിട്ടത് .മൂത്രം ഒഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ഒരു കുപ്പി കൊടുത്ത് അതില്‍ ഒഴിക്കാന്‍ പറഞ്ഞു .

പിന്നീട് മകന്‍ സുധീഷ് എത്തിയാണ് മോഹനനെ ആശുപത്രിയിലെത്തിച്ചത് .നടുവിനും ഷോര്‍ഡറിനും ഗുരുതര പരുക്കുമായി മോഹനന്‍ ഇപ്പഴും ബംഗളുരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here