ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കുടുംബാംഗങ്ങളെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കുടുംബാംഗങ്ങളെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍,കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ എന്നിവരാണ് സാജന്റെ വീട്ടിലെത്തിയത്. സാജന്റെ കുടുംബത്തിന് ഒപ്പമാണ് പാര്‍ട്ടിയെന്ന് സിപിഐ എം നേതാക്കള്‍ വ്യക്തമാക്കി.

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ വീട്ടിലെത്തിയാണ് സിപിഐ എം നേതാക്കള്‍ കുടുംബങ്ങളെ അശ്വസിപ്പിച്ചത്.സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍,കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍,സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ എന്നിവരാണ് സാജന്റെ കുടുംബാംഗങ്ങളെ കണ്ടത്.സാജന്റെ കുടുംബത്തിന് ഒപ്പമാണ് പാര്‍ട്ടിയെന്ന് എം വി ജയരാജന്‍ പറഞ്ഞു.കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കാന്‍ സാജന്റെ കുടുംബത്തോടൊപ്പം സിപിഐ എം ഉണ്ടാകുമെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

സാജന്റെ ആത്മഹത്യ രാഷ്ട്രീയ പ്രശ്‌നമാക്കാനാണ് കോണ്‍ഗ്രസ്സും ബിജെപിയും ശ്രമിക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു.സിപിഐ എമ്മിന് എതിരായി ഈ സംഭവത്തെ ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്നും പി ജയരാജന് വ്യക്തമാക്കി. സാജന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കും എന്ന ഉറപ്പാണ് സിപിഐ എം നേതാക്കള്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News