അടിമാലിയില്‍ എട്ട് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം

അടിമാലിയില്‍ എട്ട് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണത്തിനിരയായ കുട്ടി ചികില്‍സയിലാണ്. സംഭവത്തില്‍ പിതാവ് ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ പിതാവിന്റെ അക്രമത്തിലാണ് എട്ട് വയസുകാരന് പരിക്കേറ്റത്. തലയില്‍ മുറിവേല്‍ക്കുകയും മുതുകിലും കൈകളിലും ചതവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മാതാവിനെ അക്രമിച്ച പിതാവിനെ തടയുന്നതിനിടെയാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. പിടിച്ചുതള്ളിയതിനാല്‍ ചുമരില്‍ ഇടിച്ചാണ് തലയ്ക്ക് പരിക്കേറ്റത്. അക്രമത്തില്‍ മാതാവിനും പരിക്കേറ്റിട്ടുണ്ട്.

കുട്ടിയും മാതാവും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പിതാവ് ബൈജുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ഇടുക്കി ജില്ലാ ശിശു ക്ഷേമ സമിതി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News