അന്താരാഷ്ട്ര എക്‌സിബിഷന്‍ സിറ്റി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആരംഭിക്കുന്ന അന്താരാഷ്ട്ര എക്‌സിബിഷന്‍ സിറ്റി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലാണ് പദ്ധതി നിര്‍മ്മിക്കുന്നത്. 3105 കോടിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചിലവഴിക്കുക.

ഈ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അന്താരാഷ്ട്ര പ്രദര്‍ശന നഗരി. മറൈന്‍ ഡ്രൈവില്‍ 17.9 ഏക്കര്‍ വിസ്തൃതിയിലാണ് നഗരി നിര്‍മ്മിക്കുന്നത്.1605 കോടി രൂപ നിര്‍മ്മാണത്തിനും1500 കോടി രൂപ സ്ഥലമേറ്റെടുപ്പിനും ചിലവഴിക്കും. പ്രകൃതി സൗഹൃദ പദ്ധതി എന്ന പ്രത്യേകതകൂടി അന്താരാഷ്ട്ര പ്രദര്‍ശന നഗരിക്കുണ്ട്. തിരുവനന്തപുരത്ത് നടന്ന് പ്രഖ്യാപനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

സ്വകാര്യ പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാണിജ്യ സ്ഥാപനങ്ങള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, നക്ഷത്ര ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവ നഗരിയില്‍ ഉണ്ടാകും. റവന്യൂമന്ത്രി ഈ ചന്ദ്രശേഖരന്‍ മേയര്‍ വി കെ പ്രശാന്ത് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News