മുത്തലാക്ക് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പിരിയുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദാണ് അവതരിപ്പിക്കുന്നത്.ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ കൊല്ലം എം.പി എന്‍.കെ. പ്രമേചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും.അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും കഴിഞ്ഞതിന് പിന്നാലെ ദൈനദിന കാര്യപരിപാടികളിലേയ്ക്ക് ഇന്ന് മുതല്‍ കടക്കുകയാണ് ലോക്സഭ.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയം ലോക്സഭയും രാജ്യസഭയും ചര്‍ച്ച ചെയ്യും. നാല് ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.മുത്തലാക്ക് ബില്ലാണ് അതില്‍ പ്രധാനം. മൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പിരിയുന്ന മുസ്ലീം മതനിയമം ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍.

മുസ്ലീം സ്ത്രീ സംരക്ഷണം എന്ന് പേരിട്ടിരിക്കുന്ന ബില്‍ കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് പതിനേഴാം ലോക്സഭയുടെ ആദ്യ ബില്ലായി അവതരിപ്പിക്കും.ബില്ലില്‍ മേലുള്ള ചര്‍ച്ച ഇന്നുണ്ടാകില്ല.പതിനാറാം ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭ തള്ളി കളഞ്ഞതിനാല്‍ ഭേദഗതികളോടെയാണ് മുത്തലാക്ക് ഇത്തവണ അവതരിപ്പിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം കൊല്ലം എം.പി എന്‍.കെ.പ്രമചന്ദ്രന്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സ്വകാര്യ ബില്‍ അവതരിപ്പിക്കും.ഭരണഘടന അനുശാസിക്കുന്ന സ്ത്രീ സമത്വത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ശബരിമലയിലെ സ്ത്രീ പ്രവേശന ഉത്തരവിനെതിരെയാണ് ബില്‍.ശബരിമല ശ്രീധര്‍മ്മ ശാസ്ത 2019 എന്ന് പേരിട്ടിരിക്കുന്ന ബില്‍ കൂടാതെ ഒന്‍പതോളം സ്വകാര്യബില്ലുകള്‍ വിവിധ എം.പിമാര്‍ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News