കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ശാശ്വത പരിഹാരം ഒരുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍

ചെല്ലാനം നിവാസികള്‍ക്ക് കടല്‍ക്ഷോഭത്തില്‍ സംരക്ഷണം നല്‍കുന്നതിനായി ശാശ്വത പരിഹാരം ഒരു വര്‍ഷത്തിനകം ഉണ്ടാകുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. ചുമതലയേറ്റ് മണിക്കൂറുകള്‍ക്കകമാണ് പുതിയ ജില്ലാ കളക്ടര്‍ ദുരിതമനുഭവിക്കുന്ന തീരദേശവാസികളെ സന്ദര്‍ശിച്ചത്.

തീരദേശവാസികളുടെ സംരക്ഷണത്തിന് ജില്ലാ ഭരണകൂടം ഒപ്പമുണ്ടാകുമെന്ന വാക്കുകള്‍ കയ്യടികളോടെയാണ് ചെല്ലാനം നിവാസികള്‍ സ്വീകരിച്ചത്.ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുളളിലാണ് പുതിയ ജില്ലാ കളക്ടര്‍ എസ് സുഹാസ് കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികളെ സന്ദര്‍ശിച്ചത്.

ശാശ്വത പരിഹാരം കാണുന്നതുവരെ പ്രതിഷേധവുമായി നീങ്ങുമെന്ന് പ്രഖ്യാപിച്ച തീരദേശവാസികളുമായി കളക്ടര്‍ സംസാരിച്ചു. ചെല്ലാനം തീരദേശ മേഖലയിലെ കമ്പനിപ്പടി, വേളാങ്കണ്ണി പ്രദേശങ്ങളില്‍ കടല്‍ കയറിയ വീടുകളില്‍ നേരിട്ടെത്തി ദുരിതങ്ങള്‍ കണ്ടു. തീരദേശവാസികള്‍ തങ്ങളുടെ ദുരിതം പുതിയ കളക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

ജില്ലാ ഭരണകൂടം ഒപ്പമുണ്ടാകുമെന്ന കളക്ടറുടെ വാക്കുകള്‍ കയ്യടികളോടെയാണ് അവര്‍ സ്വീകരിച്ചത്. അടുത്ത കാലവര്‍ഷത്തിനു മുന്‍പായി കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷണം നല്‍കുന്ന സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

താത്കാലിക സംവിധാനമെന്ന നിലയില്‍ ജിയോ ബാഗ് സ്ഥാപിക്കുന്നത് തുടരുകയാണ്. പുലിമുട്ട്, കടല്‍ഭിത്തി പോലുളള സ്ഥിരം സംവിധാനങ്ങള്‍ പൊതുജനങ്ങളുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ സഹകരണത്തോടെ നടപ്പാക്കാനുളള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News