സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുത്ത് ജോസ് കെ മാണി വിഭാഗം

ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുത്ത് ശക്തി തെളിയിക്കാനുളള ശ്രമത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ഇരുപക്ഷവും. ഒപ്പം നില്‍ക്കാത്ത ജില്ലാ ഭാരവാഹികളെ പുറത്താക്കി തങ്ങളെ അനുകൂലിക്കുന്നവരെ ഭാരവാഹികളാക്കുകയാണ് ജോസ് കെ മാണി വിഭാഗം. പി ജെ ജോസഫ് പക്ഷത്ത് നിന്ന എറണാകുളം ജില്ലാ കമ്മിറ്റി സമാന്തരയോഗം ചേര്‍ന്ന് ജോസ് കെ മാണി വിഭാഗം പിടിച്ചെടുത്തു.

ആലുവയില്‍ ചേര്‍ന്ന യോഗത്തിലാണ് ജോസ് കെ മാണി വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റി പിടിച്ചെടുത്തത്. നിലവില്‍ ജില്ലാ പ്രസിഡന്റായിരുന്ന പി ജെ ജോസഫ് ഗ്രൂപ്പുകാരനായ ഷിബു തെക്കുംപുറത്തിനെ പുറത്താക്കി ജോസ് കെ മാണി വിഭാഗം പുതിയ പ്രസിഡന്റടക്കം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സംസ്ഥാന ഉന്നതാധികാര സമിതിയംഗം ബാബു ജോസഫാണ് പുതിയ പ്രസിഡന്റ്. 174 ജില്ലാ കമ്മിറ്റിയംഗങ്ങളില്‍ 144 പേരും യോഗത്തില്‍ പങ്കെടുത്തതായി ബാബു ജോസഫ് അവകാശം ഉന്നയിച്ചു. പി ജെ ജോസഫ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്നും യോഗത്തില്‍ പങ്കെടുക്കാത്തവരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ജോസഫ് പക്ഷം കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജോസ് കെ മാണി വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റി പിടിച്ചെടുത്തത്. ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുത്തുകൊണ്ട് മാണി കോണ്‍ഗ്രസിന്റെ പിന്‍തുടര്‍ച്ചവകാശം ഉന്നയിക്കാനുളള ശ്രമത്തിലാണ് ഇരുപക്ഷവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News