വിശന്ന് വലയുന്നവര്‍ക്ക് അക്ഷയപാത്രം പദ്ധതിയുമായി വടകര പൊലീസ്

വിശന്ന് വലയുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ അക്ഷയപാത്രം പദ്ധതിയുമായി വടകര പോലീസ്. വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഫേസ് ബുക്ക് കൂട്ടായ്മയുമായി ചേര്‍ന്നാണ് പോലീസിന്റെ സംരഭം. കൈയില്‍ പണം ഇല്ലാത്തതിന്റെ പേരില്‍ വടകര നഗരത്തില്‍ ഇനി ആരും ഒരു നേരത്തെ ഭക്ഷണത്തിനായി അലയേണ്ടതില്ല.

വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വിശക്കുന്ന വയറിന് അന്നം നല്‍കാന്‍ അക്ഷയപാത്രം പ്രവര്‍ത്തനം തുടങ്ങി. അത്താഴക്കൂട്ടം ഫേസ് ബുക്ക് കൂട്ടായ്മയുമായി ചേര്‍ന്നാണ് പോലീസിന്റെ സംരഭം. പോലീസിന്റെ അനുമതിയോടെ ആര്‍ക്കും ഇവിടെ ഭക്ഷണം എത്തിക്കാം. ആര്‍ക്കും വന്ന് ശേഖരിക്കാനും കഴിയും.

ഒരു നിബന്ധനയുണ്ടെന്ന് മാത്രം മദ്യപിച്ച് എത്തുന്നവര്‍ക്ക് ഇവിടെ സീറ്റില്ല. കണ്ണൂരില്‍ ഒരു വര്‍ഷം മുമ്പ് പദ്ധതി നടപ്പാക്കിയിരുന്നു. ഡി വൈ എസ് പി, പി പി സദാനന്ദന്‍ തന്നെയാണ് വടകരയിലും അക്ഷയപാത്രത്തിന് തുടക്കമിട്ടത്. സ്ഥിരമായി ഭക്ഷണത്തിനെത്തുന്നവരെ നിരീക്ഷിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുക എന്ന ദൗത്യം കൂടി ഇതിന്റെ ഭാഗമായി വടകര പോലീസ് ഏറ്റെടുക്കും.

അക്ഷയപാത്രം പദ്ധതിയുടെ ഉദ്ഘാടനം വടകര നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് സൗജന്യമായി അക്ഷയപാത്രം കാബിന്‍ നിര്‍മ്മിച്ച് നല്‍കിയത്. പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മോണിറ്ററിംഗ് കമ്മിറ്റിയും പോലീസ് രൂപീകരിച്ചിട്ടുണ്ട്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News