
ആഡംബര അന്തര്‍ സംസ്ഥാന ബസ്സുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഈ മാസം 24 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കും.
മോട്ടോര്‍വാഹന വകുപ്പിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പരിശോധന തുടരുന്ന സാഹചര്യത്തിലാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നത്. സര്‍വീസ് നടത്തി കൊണ്ട് പോകാന്‍ കഴിയാത്ത നിലയാണെന്ന് ബസ്സുടമകള്‍ പറയുന്നു. നിയമലംഘനം നടത്തുന്ന ആഡംബര ബസ്സുകകളെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.
കോഴിക്കോട് വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയില്‍ 8 ബസ്സുകളില്‍ നിന്ന് പിഴ ഈടാക്കി. നിയമവിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരായ നടപടി തുടരുമെന്ന് എന്‍ഫോഴ്‌മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സനല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here