
അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിക്ക് സമീപം ഫ്‌ലൈറ്റ് തകര്‍ന്ന് അതിദാരണമായി മരണപ്പെട്ട പതിമൂന്ന് വ്യോമാസേനാ ഉദ്യോഗസ്ഥരില്‍ അഞ്ചല്‍ ആലഞ്ചേരി കൊച്ചുകോണത്ത് വീട്ടില്‍ അനൂപ്കുമാറിന്റെ മൃതദേഹം ഇന്ന് ജന്മനാടായ ആലഞ്ചേരിയില്‍ എത്തിക്കും. ആസമിലെ ജോര്‍ഹടില്‍ നിന്നും വ്യോമാസേനാ ഫ്‌ലൈറ്റില്‍ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുര ശംഖുമുഖം വ്യോമാസേനാ എയര്‍പോര്‍ട്ടില്‍ എത്തിച്ചു.
അനൂപിനൊപ്പം ഒരുമാസമുന്‍പ് ആസമില്‍ പോയി അവിടെ വ്യോമാസേനാ കോട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന ഭാര്യ വൃന്ദയും ആറ് മാസം പ്രായമായ മകള്‍ ദ്രോണയും, അപകടം അറിഞ്ഞ് അസമിലേക്കുപോയ അനുജന്‍ അനീഷ് എന്നിവര്‍ വ്യോമാസേനാ ഫ്‌ലൈറ്റില്‍ മൃതദേഹത്തിനൊപ്പം എത്തും. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അനൂപ് പ്രൈമറി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നടത്തിയ ഏരൂര്‍ ഗവര്‍മെന്റ് ഹൈസ്‌ക്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും .
സ്‌ക്കൂള്‍ പിടി എ യും ഏരുര്‍ ഗ്രാമപഞ്ചായത്തും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനും നാടിന്റെ പ്രണാമം അര്‍പ്പിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് . പൊതുദര്‍ശനത്തിനുശേഷം ആലഞ്ചേരിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി അവിടെ വച്ചശേഷം സൈനിക ബഹുമതികളോടെ സംസ്‌ക്കരിക്കും.
അസമിലെ ജോര്‍ഹടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേയ്ക്ക് പറന്ന ആന്റനോവ് ആന്‍ 32 (എ.എന്‍32) വ്യോമസേന വിമാനമാണ് രണ്ടാഴ്ച മുന്‍പ് അപകത്തില്‍ പെട്ടത.് കാണതായ ഫ്‌ലൈറ്റ് രണ്ടാഴ്ചയായി അന്വേഷിച്ചു വരവെയാണ് ചെങ്കുത്തായ കൊടും വനത്തില്‍ വിമാനം കണ്ടെത്തിയത്.
പതിമൂന്ന് വ്യോമാസേനാ ഉദ്യോഗസ്ഥരും കത്തികരഞ്ഞ നിലയില്‍ കണ്ടെത്തിയത് .അതിനുശേഷം കൊടും വനത്തില്‍ മൃതദേഹങ്ങള്‍കണ്ടെത്തുകയെന്നത് കഠിന പ്രയത്‌നമായിരുന്നു .മൃതദേഹം കണ്ടെത്തി ആളിനെ തിരിച്ചറിയുന്നതിനുളള ഡിഎന്‍ എ പരിശോധനയും നടത്തി നാട്ടിലേക്ക് അയയ്ക്കുക എന്നത് ഏറെ നാളത്തെ ശ്രമമായിരുന്നു .
അതിര്‍ത്തിരക്ഷാ സേനയ്ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് കൊടുക്കാന്‍ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇതില്‍ അനൂപ്കകുമാറിനെ കൂടാതെ കണ്ണൂര്‍ സ്വദേശി ഷെരിന്‍,പാലക്കാട് സ്വദേശി വിനോദ് എന്നീ മലയാളികളും മരണപ്പെട്ടവരില്‍ ഉണ്ട് .
പതിനൊന്ന് വര്‍ഷം മുമ്പാണ് അനൂപ് സൈന്യത്തില്‍ ചേര്‍ന്നത്.
ഒന്നര മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. തന്റെ മകളെ കാണാതിരിക്കാന്‍ വയ്യാ എന്ന് പറഞ്ഞാണ് അനൂപ് കുമാര്‍ ആയൂര്‍വ്വേദ ഡോക്ടറായ ഭാര്യ വൃന്ദയേയും മകള്‍ ദ്രോണയേയും കൂട്ടികൊണ്ടു പോയത് .തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരത്തിനൊപ്പം അനുഗമിക്കുകയാണ് ഭാര്യയും കാരണങ്ങളൊന്നും തിരിച്ചറിയാന്‍കഴിയാത്ത പിഞ്ചു മകളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here