ശബരിമല ആചാര സംരക്ഷണത്തിന് നിയമത്തിന്റെ പിന്‍ബലം ലഭിക്കുകയാണെങ്കില്‍ നല്ലതെന്ന് മന്ത്രി കടകംപള്ളി; വിശ്വാസികളെ തെരുവിലിറക്കുന്നതിനോട് യോജിപ്പില്ല

 

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിന് നിയമത്തിന്റെ പിന്‍ബലം ലഭിക്കുകയാണെങ്കില്‍ നല്ലതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ആചാര സംരക്ഷണത്തിന്റെ പേരില്‍ വിശ്വാസികളെ തെരുവിലിറക്കുന്നതിനോട് യോജിപ്പില്ല. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തെ ഗൗരവകരമായി കാണാന്‍ തയ്യാറാകണം. ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അത് നടപ്പിലാക്കാനുള്ള ധൈര്യം കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പ്രളയ പുനരധിവാസത്തില്‍ വലിയ പങ്ക് സഹകരണ മേഖല വഹിക്കുന്നതായും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കെയര്‍ ഹോം പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്ത ചിലര്‍ പുറത്ത് വിടുന്നു. 2040 വീടുകളാണ് നിര്‍മിച്ച് നല്‍കുകയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News