9 മാസം പ്രായമായ കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: ഒമ്പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തി.

തെലങ്കാനയിലെ വാറങ്കലില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ 28കാരനായ പ്രവീണ്‍ എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ യുവാവ് എടുത്തുകൊണ്ട് പോയാണ് ഉപദ്രവിച്ചത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ബഹളംവച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി കുട്ടിയെ വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍, ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here