വ്യോമസേനാ ഫ്‌ളൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാറിന് ജന്മനാട് വിടചൊല്ലി

വ്യോമസേനാ വിമാനാപകടത്തില്‍ മരിച്ച ഫ്‌ളൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാറിന് ജന്മനാട് വിടചൊല്ലി. സംസ്ഥാന സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.അന്ത്യകര്‍മ്മങള്‍ക്ക് ആയിരകണക്കിന് പേര്‍ സാക്ഷ്യം വഹിച്ചു.

അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിക്ക് സമീപം ഫ്‌ലൈറ്റ് തകര്‍ന്ന് അതിദാരുണമായി മരണപ്പെട്ട പതിമൂന്ന് വ്യോമാസേനാ ഉദ്യോഗസ്ഥരില്‍ അഞ്ചല്‍ ആലഞ്ചേരി കൊച്ചുകോണത്ത് വീട്ടില്‍ അനൂപ്കുമാറിന്റെ മൃതദേഹം തേങ്ങലോടെയാണ് ജന്മനാട് ഏറ്റുവാങ്ങിയത്.

തിരുവനന്തപുരം വ്യോമസേനയുടെ വിമാനതാവളത്തില്‍ നിന്ന് വിലാപയാത്രയായി അനൂപ് പ്രൈമറി വിദ്യാഭാസം നടത്തിയ ഏരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഭൗധിക ശരീരം രാവിലെ 11 മണിവരെ പൊതുദര്‍ശനത്തിനുവെച്ചു.തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരത്തിനൊപ്പം ഭാര്യ വൃന്ദയും ആറുമാസം പ്രായ മകള്‍ ദ്രോണയും അനുഗമിച്ചു. ആലഞ്ചേരിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി അവിടെ വച്ചശേഷം സൈനിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.

മന്ത്രിമാരായ മേഴ്‌സികുട്ടിയമ്മ,കെ രാജു എന്നിവരും സംസ്‌കാര ചടങില്‍ പങ്കെടുത്തു.അസമിലെ ജോര്‍ഹടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേയ്ക്ക് പറന്ന ആന്റനോവ് ആന്‍ 32 (എ.എന്‍32) വ്യോമസേന വിമാനമാണ് രണ്ടാഴ്ച മുന്‍പ് അപകത്തില്‍പെട്ടത്. കാണതായ ഫ്‌ലൈറ്റ് രണ്ടാഴ്ചയായി അന്വേഷിച്ചു വരവെയാണ് 13 പേരെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

അതിര്‍ത്തിരക്ഷാ സേനയ്ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് കൊടുക്കാന്‍ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത് ഇതില്‍ അനൂപ്കകുമാറിനെ കൂടാതെ കണ്ണൂര്‍ സ്വദേശി ഷെരിന്‍,പാലക്കാട് സ്വദേശി വിനോദ് എന്നീ മലയാളികളും മരണപ്പെട്ടവരില്‍ ഉണ്ട് .പതിനൊന്ന് വര്‍ഷം മുമ്പാണ് അനൂപ് സൈന്യത്തില്‍ ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News