കേരളത്തിന്റെ വിപ്ലവനായിക 101ന്റെ നിറവില്‍; ഗൗരിയമ്മക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി

കേരളത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ച ഗൗരിയമ്മയ് അര്‍ഹിക്കുന്ന ആദരമാണ് കേരള സമൂഹം നല്‍കിയത്.മത രാഷ്ട്രീയ ചിന്തകള്‍ക്ക് അധിതമായ് ഒറ്റക്കെട്ടായാണ് കേരളം ഗൗരിയമ്മക്ക് ജന്മദിനാശംസകള്‍ നല്‍കിയത്. രാവിലെ 9.30 മണിയോടെയാണ് ഗൗരിയമ്മ വീട്ടില്‍ നിന്നും ആഘോഷം നടക്കുന്ന ഹാളിലെത്തിയത് തൂവെള്ള സാരിയുടുത്ത് എത്തിയ ആലപ്പുഴയുടെ സ്വന്തം കുഞ്ഞമ്മക്ക് സ്‌നേഹാദ്രമായ സ്വീകരണമാണ് നല്‍കിയത്. 

കൃത്യ സമയത്തിനു മുന്പ് തന്നെ മുഖ്യമന്ത്രി വേദിയിലെത്തി ഒരു അദ്യാപിക വിദ്യാര്‍ത്ഥിയെ എന്ന രീതിയിലാണ് ഗൗരിയമ്മ മുഖ്യ മന്ത്രിയെ വേദിയിലേക്ക് കൈപിടിച്ചു കയറ്റിയത്. കേക്ക് മുറിച്ച മുഖ്യമന്ത്രി ആദ്യ മധുരം കുഞ്ഞമ്മക്ക് നല്‍കി പിന്നീട് ഗൗരിയമ്മ എന്ന വ്യക്തിത്വത്തെ കുറിച്ച് വാചലനായ്. ഉത്ഘാടനത്തിനു ശേഷം മറ്റ് പരുപാടിക്കായ് പോകാനൊരുങ്ങിയ മുഖ്യമന്ത്രിയോട് തന്റെ പ്രസംഗം കഴിഞ്ഞ് പോയാമതി എന്ന ഗൗരിയമ്മയുടെ ആഗ്രഹം അംഗീകരിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News