മഴ കാത്ത് കേരളം; ഇക്കുറി മഴ 41% കുറവ്

കേരളത്തില്‍ 41 ശതമാനം മഴ കുറഞ്ഞതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രളയം, കേരള തീരം വഴി പോയ എല്‍നിനോ പ്രതിഭാസം, വായു ചുഴലിക്കാറ്റ് തുടങ്ങിയവ മഴ ലഭ്യതയെ പ്രതികൂലമായ് ബാധിച്ചു. പ്രളയാനന്തരം മണ്ണിലും അന്തരീക്ഷത്തിലും ഈര്‍പ്പം കുറഞ്ഞ അവസ്ഥയാണുള്ളത്.

ഇത് മഴമേഘങ്ങളെ ദുര്‍ബലമാക്കി. എല്‍നിനോയുടെ ഭാഗമായി കടലിന് 29 മുതല്‍ 30 ഡിഗ്രിവരെ ചൂടേറുകയും ചെയ്തു. ഇത് കാലവര്‍ഷ കാറ്റിന്റെ ഗതി മാറ്റത്തിനും ശക്തി കുറയാനും കാരണമായി. ഇതോടെ കടലിലെ ന്യുനമര്‍ദ്ദം മഴയാവുന്നതിന് പകരം ചുഴലിക്കാറ്റായി. മാറുകയാണ് ഉണ്ടായത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News