പ്രതിപക്ഷ എതിര്‍പ്പിനിടയില്‍ മുത്തലാക്ക് ബില്‍ വീണ്ടും ലോക്സഭയില്‍; ശബരിമല യുവതിപ്രവേശനത്തെ എതിര്‍ക്കുന്ന ബിജെപിയാണ് മുസ്ലീം സ്ത്രീ സംരക്ഷണത്തിനായി നിയമം കൊണ്ട് വരുന്നതെന്ന് ഒവൈസി

ദില്ലി: പ്രതിപക്ഷ എതിര്‍പ്പിനിടയില്‍ മുത്തലാക്ക് ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ബിജെപിയാണ് മുസ്ലീം സ്ത്രീ സംരക്ഷണത്തിനായി നിയമം കൊണ്ട് വരുന്നതെന്ന് ഹൈന്ദരാബാദില്‍ നിന്നുള്ള എം.പി അസദുദ്ദീന്‍ ഒവൈസി വിമര്‍ശിച്ചു.

പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിക്കുന്നതിനിടയിലാണ് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദം മുത്തലാക്ക് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് മൂന്ന് മുതല്‍ അഞ്ച് കൊല്ലം വരെ ജയില്‍ ശിക്ഷ കിട്ടുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഭരണഘടന തത്വങ്ങള്‍ക്ക് എതിരെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

ആര്‍ട്ടിക്കിള്‍ 14യും 15 ലംഘിക്കുന്നതാണ് ബില്‍ എന്ന് ശശി തരൂര്‍ എം.പി വിമര്‍ശിച്ചു. മുസ്ലീം സ്ത്രീകളെ സംരക്ഷിക്കാന്‍ നിയമം കൊണ്ട് വരുന്ന ബിജെപി ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുകയാണ്. കേരളത്തിലെ സ്ത്രീകളോട് എന്താണ് ഇത്ര അനുഭാവം കാണിക്കാതതെന്നും ഹൈദരാബാദില്‍ നിന്നുള്ള എം.പി അസദുദ്ദീന്‍ ഒവൈസി ചോദിച്ചു.

പ്രത്യേകം മതവിഭാഗത്തെ ലക്ഷ്യം വച്ചല്ല ബില്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ഭരണഘടന പ്രശ്നമുള്ളതിനാല്‍ അവതരാണാനുമതി നല്‍കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും വോട്ടിനിട്ട് തള്ളി. തുടര്‍ന്ന് മുത്തലാക്ക് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

തലാക്ക് എന്ന വാക്ക് ഉച്ചരിക്കുന്നത് പോലും ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം മുത്തലാക്ക് ചൊല്ലുന്നത് ജ്യാമ്യമില്ല കുറ്റമാക്കുന്നു. ഇത് രണ്ടാം തവണയാണ് മുത്തലാക്ക് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. പതിനാറാം ലോക്സഭ കാലത്ത് രാജ്യസഭ ബില്‍ തള്ളി കളഞ്ഞിരുന്നു.

മുത്തലാക്ക് സുപ്രീംകോടതി നിയമവിരുദ്ധമാക്കിയതിന് പിന്നാലെ മുസ്ലീം വിവാഹ വേര്‍പെടുത്തല്‍ ക്രിമിനല്‍ കുറ്റമാക്കുന്നതിനായി പ്രത്യേക ബില്‍ കൊണ്ട് വരുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News