കോഴിക്കോട് കീഴ്പ്പയൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് കീഴ്പ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 18 കുട്ടികളില്‍ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 16 പേര്‍ കൊയിലാണ്ടി താലുക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇന്നലെ ഉച്ചക്കു കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റ തെന്നാണ് സംശയം. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.

ആദ്യം മേപ്പയൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടികളെ പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം കുട്ടികളുടെ ആരോഗ്യനിലയില്‍ പേടിക്കാനില്ലെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

അതേ സമയം ഉച്ചഭക്ഷണത്തിനായുള്ള ഭക്ഷ്യവസ്തുകള്‍ അതാതു ദിവസം വാങ്ങുന്നതാണെന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാറില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here