നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളെന്നും വളര്‍ച്ച നേടാന്‍ ശക്തമായ നയങ്ങളാണ് വേണ്ടതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആര്‍ബിഐയുടെ പണ നയ സമിതി (എംപിസി) യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞു. വളര്‍ച്ചയുടെ വേഗം കുറഞ്ഞു. കൂടുതല്‍ നടപടികള്‍ ആവശ്യമായുണ്ട്. പലിശനിരക്ക് കുറച്ചിട്ടും നാണ്യപ്പെരുപ്പ നിരക്ക് 4 ശതമാനത്തില്‍ താഴെ തുടരുമെന്നാണ് കണക്കാക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.