
തൃശ്ശൂര്‍, പുത്തൂര്‍ കാലടിയില്‍ നിന്നും സിഫ്റ്റ് ഡിസയര്‍ കാറില്‍കടത്തുകയായിരുന്ന 50ലിറ്റര്‍ വാറ്റുചാരായം തൃശ്ശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം ഫ് സുരേഷ് ന്റെ നേതൃത്വത്തില്‍ ഉള്ള പാര്‍ട്ടി പിടികൂടി.
അങ്കമാലി സ്വദേശി വടക്കന്‍ തോമസ് മകന്‍ അനു തോമസ് (29)പിടിയില്‍ പുത്തൂര്‍ മന്നാമങ്കലം, പട്ടിക്കാട് എന്നിവിടങ്ങളില്‍ ചാരായം വിതരണം ചെയ്തിരുന്ന മൊത്തക്കച്ചവടക്കാരനാണ് പിടിയില്‍ ആയതു.
കഴിഞ്ഞ ദിവസം വെട്ടുകാട്ടില്‍ നിന്നും പിടിച്ച ഒരു മദ്യ കച്ചവടക്കാരനില്‍ നിന്നുമാണ് പ്രതിയുടെ വിവരങ്ങള്‍ ലഭിച്ചത്.
എപ്പോ അവശ്യ പെട്ടാലും 3മണിക്കൂറിനുള്ളില്‍ പ്രതി ചാരായം എത്തിച്ചു കൊടുക്കുമായിര്ന്നു.
വിവരം ലഭിച്ച എക്സൈസ് സംഗം ആവശ്യം പറഞ്ഞു പ്രതിയെ ബന്ധ പെട്ടു ഓര്‍ഡര്‍ കൊടുക്കുകയും അതനുസരിച്ചു പ്രതി ചാരായം കൊടുവരികയും എക്സൈസ് കാരെ മനസിലാക്കിയ പ്രതി വാഹനം വെട്ടിച്ചു രക്ഷപെടാന്‍ ശ്രെമിക്കുന്നിതിടയില്‍ സാഹസികമായാണ് പ്രതിയെ വാഹനവുമായി പിടികൂടിയത്.
ഗള്‍ഫില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയിയരുന്ന പ്രതി അവിടെ വച്ചും വാട്‌സ്ആപ്പ് വഴി ഓര്‍ഡര്‍ എടുത്തു കൂട്ടാളികളെ കൊണ്ട് ചാരായം വിതരണം നടത്തിയുരുന്നതായി പ്രതി പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍ ശിവശങ്കരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ എം കെ കൃഷ്ണപ്രസാദ്, ടി ആര്‍ സുനില്‍, മനോജ്കുമാര്‍, ഷാജു, ദേവദാസ്, സനീഷ്, രാജു, ബിജു, സുധീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here