ആലപ്പാട് വെള്ളനാതുരുത്ത്  സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്നും ഇരുപത് പവൻ കവർന്ന സംഭവത്തിൽ ഷേത്രം കീഴ്ശാന്തി പിടിയിൽ.
 
കരുനാഗപ്പള്ളി തഴവ ,മoത്തിൽ ജംഗ്ഷനിൽ , മഠത്തിൽ വീട്ടിൽ മണികണ്ഠൻ എന്നു വിളിക്കുന്ന ദിലീപ് (31) ആണ് പിടിയിലായത്.
 
15 പവനോളം വരുന്ന ആറടി പൊക്കമുള്ള സ്വർണ്ണവേൽ, രണ്ടു മാല, ഒരു പൊട്ട് എന്നിവ മോഷ്ടിച്ചത് കീഴ്ശാന്തിയാണെന്നറിഞ്ഞപ്പോൾ വിശ്വാസികൾ ഞെട്ടി.
 
തങൾക്ക് പ്രസാദം നൽകിയിരുന്ന ആൾ തന്നെയാണ് കവർച്ചെയ്ക്ക് പിന്നിലെന്ന് അവർക്ക് വിശ്വസിക്കാനായില്ല.
 
മോഷണത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങനെ പ്രതി മണികണ്ഠൻ മുൻപ് 15 ദിവസത്തോളം ഈ ക്ഷേത്രത്തിൽ  കീഴ്ശാന്തിയായി ആയി ജോലി ചെയ്തിട്ടുണ്ട്.
 
അതിനാൽ താക്കോൽ ഇരിക്കുന്ന സ്ഥലവും, ക്ഷേത്ര പരിസരവും ഇയാൾക്ക് സുപരിചിതമാണ്.
 
മോഷണം നടന്ന ദിവസം രാത്രി ഇയാളെ ക്ഷേത്ര പരിസരത്ത് കണ്ടവരുണ്ട്.
 
ക്ഷേത്രത്തിലെ ശാന്തി ആയതിനാൽ ആരും ശ്രദ്ധിച്ചിരുന്നില്ല. കരുനാഗപ്പള്ളിയിൽ നിന്ന് ഓട്ടോ വിളിച്ച് ക്ഷേത്രത്തിലെത്തിയ ഇയാൾ കൃത്യം കഴിഞ്ഞ് ഓട്ടോയിൽ തന്നെ
 
തിരിച്ചുപോവുകയായിരുന്നു. ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച വേലിന്റെ പകുതി ഭാഗം ക്ഷേത്രത്തിൻറെ ഒരുഭാഗത്ത് സൂക്ഷിച്ചുവെച്ചിരുന്നു അത് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പോലീസ് കണ്ടെടുത്തു.
 
ബാക്കി ഭാഗത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കരുനാഗപ്പള്ളി സബ്ബ് ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.