അക്കാലം പോയി ഷിനു..; ഇത് കരുതലും കരുത്തും പകരുന്ന സര്‍ക്കാര്‍

സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും തടഞ്ഞെന്ന പരാതിയില്‍ മണിക്കൂറുകള്‍ക്കകം പ്രതികരിച്ച് മന്ത്രി എ.കെ ബാലന്‍.

പ്രതികരണത്തില്‍ നന്ദി പറഞ്ഞ് പരാതിക്കാരിക്കാരിയായ ഷീനു ദാസ്.

പട്ടിക ജാതി വികസന ഓഫീസില്‍ നിന്നടക്കം നേരിടേണ്ടി വന്ന സാമൂഹിക വിരുദ്ധ നിലപാടുകളെ ചൂണ്ടിക്കാട്ടിയായിരുന്നു ഷീനുവിന്റെ പരാതി.

വര്‍ഷങ്ങളായി സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ലെന്നും പിജി സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല തടഞ്ഞ് വച്ചിരിക്കുകയാണെന്നും മന്ത്രി എ കെ ബാലന് പരാതി നല്‍കിയ മലപ്പുറം സ്വദേശി ഷീനുദാസിനാണ് മണിക്കൂറുകള്‍ക്കകം മന്ത്രി മറുപടി നല്‍കിയത്.

പിന്നാക്ക സമുദായ അംഗമായ ഷീനു മലപ്പുറത്തെ പട്ടിക ജാതി വികസന ഓഫീസില്‍ നിന്നടക്കം നേരിടേണ്ടി വന്ന സാമൂഹിക വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്ക് മെയിലും ഫേസ്ബുക്ക് സന്ദേശവും അയച്ചത്.

ഷീനുവിന്റെ പരാതി ലഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ വണ്ടൂര്‍ പട്ടികജാതി വികസന ബ്ലോക്ക് ഓഫീസിലേക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്നും പരാതിയിലെ വിവരങ്ങള്‍ അന്വേഷിച്ച് ഫോണ്‍ വിളി വരികയും ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കാന്‍ നിര്‍ദ്ദേശം ലഭിക്കുകയും ചെയ്‌തെന്ന് മന്ത്രിക്ക് നന്ദി അറിയിച്ച് ഷീനു ഫേസ്ബുക്കില്‍ കുറിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ നടന്ന സംഭവങ്ങളില്‍ അതിയായ സന്തോഷവും ഷീനു രേഖപ്പെടുത്തി.

എത്രയും പെട്ടെന്ന് അപ്ലിക്കേഷന്‍ ഡീറ്റെയില്‍സ് ഡിപ്പാര്‍ട്‌മെന്റിലേക്ക് അയക്കാനും ഉടനടി കേസിന്മേല്‍ ആക്ഷന്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞതായും ഷിനു വ്യക്തമാക്കി.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സെസ്സില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഒരു നോണ്‍ ഗവണ്മെന്റ് ഓര്‍ഗനൈസഷനില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുകയാണ് ഷീനു.

ഒരുപാട് ദളിത് വിദ്യാര്‍ഥികള്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഭയന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണായക ഇടപടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here