
കോതമംഗലത്തെ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാലഭവനില്‍ കുട്ടികള്‍ അനുഭവിച്ചിരുന്നത് കൊടിയ പീഡനങ്ങള്‍.
ബാലഭവനിലെ വാര്‍ഡന്‍ സുബ്രഹ്മണ്യന്‍ കുട്ടികളെ ഭീകരമായി മര്‍ദിച്ചിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.
തങ്ങളെ വാര്‍ഡന്‍ നിരന്തരം മര്‍ദിച്ചിരുന്നുവെന്ന കുട്ടികളുടെ മൊഴിപ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
അതേ സമയം കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി.
കഴിഞ്ഞ ദിവസമാണ് ബലഭവനിലെ വാര്‍ഡന്റെ പീഡനം സഹിക്കാന്‍ കഴിയാതെ നാലു കുട്ടികള്‍ ഇവിടെ നിന്നും ഓടിപ്പോയത്.
പിന്നീട് പോലീസ് ഇവരെ കണ്ടെത്തി വിശദമായ മൊഴിയെടുത്തു.
വാര്‍ഡന്‍ സുബ്രഹ്മണ്യന്‍ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് കുട്ടികള്‍ പോലീസിന് മൊഴി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സുബ്രഹ്മണ്യനെതിരെ കേസെടുത്തത്.
കൈ കൊണ്ടും വടി ഉപയോഗിച്ചും കുട്ടികളെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
തങ്ങളുടെ കുട്ടികളെ ഇനി ഒരിക്കലും ബാലഭവനിലേക്ക് വിടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
കുട്ടികളെ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി.
വിശദമായ മൊഴിയെടുത്ത ശേഷം ഇവരെ പെരുമ്പാവൂര്‍ സ്‌നേഹ ഭവനിലേക്ക് മാറ്റി.
ബാലഭവനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അവിടെ പരിശോധന നടത്തിയ ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here