‘നീതിയുടെ പക്ഷം എന്തുകൊണ്ട് കരുത്തുറ്റ പക്ഷമാവുന്നില്ല?’; നീതിനിഷേധത്തിന്‍റെ ഏ‍ഴാണ്ടുകള്‍

ഭരണകൂട ഭീകരതയുടെ ഇരകളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കടുത്ത മനുഷ്യാവകാശ ലംഘനം നേരിടാന്‍ തുടങ്ങിയിട്ട് 7 വര്‍ഷം പിന്നിട്ടു.

നിയമ സംവിധാനങ്ങള്‍ ശക്തമായ രാജ്യത്ത്, കള്ളക്കേസില്‍ കുടുക്കി നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ വലിയ ഉദാഹരണമാണ് ഇരുവരും.

തലശ്ശേരി ഫസല്‍ വധക്കേസില്‍ നിരപരാധികളാണെന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചെങ്കിലും ഇവര്‍ക്ക് മുന്നില്‍ അന്വേഷണ ഏജന്‍സിയും നീതി പീഢവും ഇതുവരെ കണ്ണു തുറന്നിട്ടില്ല.

കടുത്ത നീതി നിഷേധത്തിന്റെ ഇരകളായി 2012 മുതല്‍ തൃപ്പൂണിത്തുറ ഇരുമ്പനത്തെ വീട്ടില്‍ കഴിഞ്ഞു വരികയാണ് കാരായി രാജനും ചന്ദ്രശേഖരനും.

ഭരണകൂട ഭീകരതയുടെ ഭാഗമായി കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കപ്പെട്ട ഇവര്‍ക്ക് എറണാകുളം ജില്ല വിടരുതെന്ന കടുത്ത ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.

തുറന്ന ജയിലിനെ അനുസ്മരിപ്പിക്കും വിധം എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് കഴിയുന്നതിനിടെയാണ് തലശ്ശേരി ഫസല്‍ വധക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത്.

മറ്റൊരു കൊലക്കേസില്‍ പോലീസ് ചോദ്യം ചെയ്യവേയായിരുന്നു ഞടട പ്രവര്‍ത്തകന്‍ കുപ്പി സുബീഷിന്റെ വെളിപ്പെടുത്തല്‍.

ഇക്കാര്യം സംസ്ഥാന പോലീസ് മേധാവിതന്നെ ഔദ്യോഗികമായി സിബിഐയെ അറിയിച്ചെങ്കിലും നാളിതുവരെയായി അന്വേഷണ സംഘം ഇക്കാര്യം അറിഞ്ഞതായേ ഭാവിച്ചിട്ടില്ല.

നീതിപീഢവും ഇക്കാര്യത്തില്‍ ഇതുവരെ ഇടപ്പെട്ടിട്ടില്ലെന്നും ഇന്ത്യയില്‍ മറ്റാര്‍ക്കും ഇത്ര വലിയ നീതി നിഷേധം നേരിടേണ്ടി വന്നിട്ടില്ലെന്നും കാരായി ചന്ദ്രശേഖരന്‍ പറഞ്ഞു.

സ്വന്തം മക്കളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാതെയും ഉറ്റവരെ ശുശ്രൂഷിക്കാന്‍ കഴിയാതെയുമുള്ള ഈ നീതി നിഷേധം സമൂഹത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമാവേണ്ടതാണെന്ന് കാരായി രാജന്‍ പറഞ്ഞു.

സമാനതകളില്ലാത്ത തരത്തില്‍ കൊടിയ മനുഷ്യാവകാശ ധ്വംസനത്തിന് ഇരകളാക്കപ്പെടുമ്പോള്‍ ഇവര്‍ക്ക് ചോദിക്കാനുള്ളത് ഒന്നു മാത്രം.
‘നീതിയുടെ പക്ഷം എന്തുകൊണ്ട് കരുത്തുറ്റ പക്ഷമാവുന്നില്ല?’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News