ലോകകപ്പില്‍ ടീം ഇന്ത്യ മുന്നേറുമ്പോള്‍ ആരാധകരെ ആവേശം കൊളളിച്ച് ടെക്കികളുടെ ക്രിക്കറ്റ് സംഗീത ആല്‍ബവും ഹിറ്റാകുന്നു.ഇന്‍ഫോപാര്‍ക്കിലെ ടെക്കികളുടെ കൂട്ടായ്മയായ സംഗീതസഭയാണ് ‘ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ’ എന്ന പേരില്‍ ആല്‍ബം ഇറക്കിയിരിക്കുന്നത്.

ടീം ഇന്ത്യയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് ആശംസകളുമായാണ് ഇത്തവണ ടെക്കികളുടെ സംഗീത ആല്‍ബം.കാക്കനാട്ട് ഇന്‍ഫോപാര്‍ക്കിലെ ടെക്കികളുടെ കൂട്ടായ്മയായ സംഗീത സഭയുടെ നാലാമത്തെ ആല്‍ബമാണ് ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ.

ജോലിയുടെ അമിതഭാരം കുറയ്ക്കാന്‍ കഫറ്റീരിയയില്‍ 5 പേരുമായി പാടിത്തുടങ്ങിയ കൂട്ടായ്മ ഇപ്പോള്‍ 25 പേരുടെ സംഗീതസഭയായി മാറിക്കഴിഞ്ഞു.ഫുട്‌ബോള്‍ ആവേശം സംഗീതമഴയായി പെയ്തിറങ്ങാറുണ്ടെങ്കിലും ക്രിക്കറ്റിനായി ഒരാല്‍ബം കുറവാണെന്ന് ഇവര്‍ പറയുന്നു.

സൗത്ത് ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം ആവേശം നല്‍കാന്‍ ഇത്തവണ തമിഴിലാണ് ആല്‍ബം പുറക്കിയതെന്ന പ്രത്യേകതയുമുണ്ട്.ശ്രീരാഗം രവികുമാര്‍ സംഗീതം നല്‍കിയ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഐടി എന്‍ജിനീയറുമാരുമാണ്.

ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമെന്ന പ്രതീക്ഷ വാനോളം ഉയര്‍ത്തുന്ന ആല്‍ബം ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.