പാലാരിവട്ടം മേല്‍പ്പാലം; ഇ ശ്രീധരന്‍ അടുത്തമാസം റിപ്പോര്‍ട്ട് നല്‍കും

കൊച്ചി പാലാരിവട്ടം മേല്‍പ്പാലത്തില്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് ജൂലൈ ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു സമര്‍പ്പിക്കും.

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് മറ്റു വിദഗ്ധര്‍ക്കൊപ്പം തിങ്കളാഴ്ച ഇ ശ്രീധരന്‍ വിശദ പരിശോധന നടത്തിയത്.

യുഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ച പാലത്തിന് രണ്ടു വര്‍ഷത്തിനകമുണ്ടായ ബലക്ഷയം പരിഹരിക്കാന്‍ എന്തു നടപടി വേണമെന്ന് ഇ ശ്രീധരന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക.

തിങ്കളാഴ്ചത്തെ പരിശോധനയ്ക്കു ശേഷം സംഘത്തിലെ വിദഗ്ധരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

സ്ട്രക്ചറല്‍ എന്‍ജിനിയറിങ് വിദഗ്ധന്‍ പ്രൊഫ. മഹേഷ് ഠണ്ടന്‍, ചെന്നൈ ഐഐടിയിലെ പ്രൊഫ. പി അളഗസുന്ദരമൂര്‍ത്തി, ഡിഎംആര്‍സി ചീഫ് എന്‍ജിനിയര്‍ കേശവചന്ദ്രന്‍, കെ ജെ ജോസഫ്, പ്രോജക്ട് ഡയറക്ടര്‍ രാജന്‍ തോമസ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

അവരുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ച് തയ്യാറാക്കുന്ന അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നേരിട്ടു നല്‍കും.

അറ്റകുറ്റപ്പണിയായാലും പൊളിച്ചു പണിയായാലും ഇ ശ്രീധരന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel